ഹൊസങ്കടി റെയിൽവെ ഗേറ്റിൽ ഓവർബ്രിഡ്ജ് കിഫ്ബി ഫണ്ടിൽ ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കിഫ്ബി ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡലത്തിൽ കിഫ്ബി ഏറ്റെടുത്ത മറ്റു പദ്ധതികളെല്ലാം ജനങ്ങൾക്ക് അത്യവശ്യമുള്ളത് തന്നെയാണ്. മണ്ഡലത്തിലെ മുൻ എം .എൽ. എ പി .ബി .അബ്ദുൽ റസാഖ് ആവശ്യപ്പെട്ടതും തുടർച്ച നിന്നുപോയതുമായ പല പദ്ധതികളും കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്നത് സ്വാഗതാർഹമാണ്.