kendra

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് മുതുവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ.ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മുതുവിള മണ്ഡലം പ്രസിഡന്റ് ശ്രീലാൽ. പി.എസ്,​ ഡി.സി.സി ജനറൽ സെക്രട്ടറി ഡോ.വി.എൻ. സുഷമ,​ ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ആനാംപച്ച സുരേഷ്, ഡി.സി.സി അംഗം ജി. ശിവദാസൻ എന്നിവർ പങ്കെടുത്തു.