എലിപ്പനി ബാധിച്ചു മരിച്ചു
വെടിവച്ചാൻകോവിൽ : കോവിൽവിള നടുത്തട്ട് പുത്തൻ വീട്ടിൽ ഷല (42) തൊഴിലുറപ്പ് ജോലിക്കിടെ എലിപ്പനി ബാധിച്ച് മരിച്ചു. ഭർത്താവ് ബിജുകുമാർ. മക്കൾ : ധനലക്ഷ്മി, ധനീഷ്. സഞ്ചയനം 30 ന് രാവിലെ 8.30 ന്.
റ്റി. സുന്ദരി
മച്ചേൽ : കുളങ്ങരക്കോണം തോട്ടത്തിൽ വീട്ടിൽ പരേതനായ പി. രാമകൃഷ്ണൻ നാടാരുടെ ഭാര്യ റ്റി. സുന്ദരി (86) നിര്യാതയായി. മക്കൾ : റോസ് മേരി, ബാബു, സ്റ്റീഫൻ, വിൽസൻ, ലില്ലി. മരുമക്കൾ : തങ്കപ്പൻ, നിർമ്മല, അംബിക, പുഷ്പലീല, വിജയൻ. പ്രാർത്ഥന 27 ന് വൈകിട്ട് 3 ന്.
തപസിമുത്തു
അരുമാനൂർ : താഴനിന്ന തേരിവിള വീട്ടിൽ തപസിമുത്തു (94) നിര്യാതനായി. ഭാര്യ പരേതയായ മേരി. മക്കൾ : സേവ്യർ, വിജയൻ. മരുമക്കൾ : ഷേളി, ഗീതകുമാരി. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 7.30 ന്.
ശങ്കരൻ തമ്പി
നിലമാമൂട് : അരുവിയോട് കൊടിത്തോട്ടം വസന്ത വിലാസത്തിൽ ശങ്കരൻ തമ്പി (94) നിര്യാതനായി. ഭാര്യ സരോജം.മക്കൾ : ഗിരിജ, അംബിക, ഉഷ, അജി, ആശ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.