കുമളി: കളക്ടറുടെ ഉത്തരവ് വന്നില്ല. തേക്കടി ടൂസം മേഖല നിശ്ഛലാവസ്ഥിയിൽത്തന്നെ. കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി ടൂറിസം മേഖല തുറക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണമുണ്ടായിരുന്നു.സോഷ്യൽ മീഡിയ വഴി ഇതിന് വൻ പ്രചാരവും ലഭിച്ചു.എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് ലഭിക്കാത്തതിനാൽ ബോട്ട് സർവീസ് ആരംഭിക്കാനിയില്ല . ഇതിന് നിലവിലെ കണ്ടെയിമെന്റ് സോൺ നീക്കി ഉത്തരവ് ലഭിക്കണം.
കൊവിഡ് വ്യാപനത്തിൽ മാസങ്ങളായി തേക്കടി പാർക്ക് അടഞ്ഞതോടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രത്യക്ഷവും പരോക്ഷവുമായും പ്രവർത്തിക്കുന്ന ആയിരത്തിലധികം ആളുകൾ പട്ടിണിയിലാക്കി. ടൂറിസത്തെ ആശയിച്ച് കഴിയുന്ന ജീപ്പ് സവാരികൾ ,ഹോംസ് റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, സ്‌പൈസസ് കടകൾ തുടങ്ങിയവയുടെ പ്രവർത്തനം താളംതെറ്റി.ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരും പ്രതിസന്ധിയിലാണ്. കളക്ടറുടെ ഉത്തരവ് ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ .