കുമളി: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഇന്ന് കുമളി ശാഖായോഗത്തിൽ പ്രാർത്ഥനയോടെ ജയന്തി ആഘോഷിക്കും.ഇന്ന് രാവിലെ ശാഖായോഗം പ്രസിഡന്റ് ബെൽഗി ബാബു ശാഖയോഗ മന്ദിരത്തിലും വലിയ കണ്ട ത്തുള്ള സ്ഥലത്ത് ശാഖ യോഗം വൈസ് പ്രസിഡന്റ് എം.ഡി.പുഷ്‌ക്കരനും പതാക ഉയർത്തും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പങ്കെടുക്കും.ശാഖാസെക്രട്ടറി സജിമോൻ, പീരുമേട് യുണിയൻ വനിതാ സംഘം സെക്രട്ടറി ലതാ മുകുന്ദൻ, ശാഖായോഗം വനിതാ സംഘം പ്രസിഡന്റ് ജയാ ഷാജി, സെക്രട്ടറി സുനി രതീഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനീഷ് കണ്ണം തറ, സെക്രട്ടറി പ്രശാന്ത് കാഞ്ഞിരക്കാട്ടിൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ശാഖാ മന്ദിരത്തിൽ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുപൂജയും പ്രാർത്ഥനയും നടത്തും.