മറയൂർ: കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അറുപത്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കാപ്പിസ്റ്റോർ സ്വദേശി വെള്ളസ്വാമിയുടെ ഭാര്യ മാരിയമ്മത്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ സ്വന്തം കൃഷിത്തോട്ടത്തിൽ കള പറിക്കുന്നതിനിടെ രാവിലെ ഒമ്പതുമണിയോടെയാണ് തോട്ടത്തിനുള്ളിൽ കയറിയ കാട്ടുപോത്ത് മാരിയമ്മയെ നെഞ്ചിനും വലതു കയ്യിലും കുത്തി പരിക്കേൽപ്പിച്ചത്. സമീപത്തുണ്ടായിരുന്നവർ മാരിയമ്മയെ മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.കൊവിഡ് ടെസ്റ്റ് നടത്താൻ കഴിയാത്ത സാഹചര്യത്തെ തുടർന്ന് തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.