തൊടുപുഴ: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ ജോലി ലഭിക്കാതെ മനം നൊന്ത് ആത്മഹത്യ ചെയ്ത എസ്. അനുവിന്റെ മരണത്തിന് കാരണക്കാരായ സംസ്ഥാന സർക്കാരിനെതിരെ പി.എസ്.സി ആസ്ഥാനത്ത് നിരാഹാരം അനുഷ്ഠിക്കുന്ന ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴ എപ്ലോയ്‌മെന്റ് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് അനുഭാവ സത്യാഗ്രഹം നടത്തി.
സമരം കെപിസിസി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിലാൽ സമദ്, സോയ്‌മോൻ സണ്ണി,ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ,കെ.എസ്.യു ജില്ലാ കോ ഓർഡിനേറ്റർ ഫസൽ സുലൈമാൻ,അൽത്താഫ് കാരകുന്നേൽ എന്നിവരാണ് അനുഭാവ സത്യഗ്രഹം അനുഷ്ഠിച്ചത്.
ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്,അനീഷ് വി.സി, കെ.എം ഷാജഹാൻ,ജോർജ്കുട്ടി കുട്ടംതടം,കെ.ദീപക്,ടി.കെ സുധാകരൻ നായർ, ലിജോ.എം.ജോസ്,കെ.എ ഷഫീക് ,അജിത് എം.ആർ,സി.എസ് വിഷ്ണുദേവ്,ജെയ്‌സൺ തോമസ് ,ഷാബിർ ടി.എസ് ,ഫസൽ അബ്ബാസ്, ബ്ലെസ്സൺ ബേബി , റഹ്മാൻ ഷാജിഎന്നിവർ പ്രസംഗിച്ചു.