കുണിഞ്ഞി: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു. രാമപുരത്തെ വ്യാപാരിയായ കരോട്ടുഴുന്നാലിൽ ആന്റണി(56)യാണ് മരിച്ചത്. ഭാര്യ ബീന (50) യ്ക്കും ഓട്ടോ നിയന്ത്രണം വിട്ട് റബർ തോട്ടത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ വെട്ടുകല്ലുംപുറത്ത് അനിമോനും (40) പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഏഴോടെ കുണിഞ്ഞിയിലായിരുന്നു അപകടം. രാമപുരത്തു നിന്നും ഇരുവരും ബൈക്കിൽ വാഴക്കുളത്തേക്കു ഭാഗത്തേക്കു പോകുമ്പോൾ പാലച്ചുവട് ഭാഗത്തു നിന്നെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആന്റണിയെയും ഭാര്യയെയും മറ്റ് വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആന്റണിയുടെ നില ഗുരുതരമായതിനെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കരിങ്കുന്നം എസ്‌ഐ പി.എ.അബ്ബാസിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് മേൽനടപടി സ്വീകരിച്ചു. രാമപുരത്ത് സ്‌റ്റേഷറിക്കട നടത്തുകയായിരുന്നു ആന്റണി. സംസ്‌കാരം ഇന്ന് മൂന്നിന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. മക്കൾ:ആൽബർട്ടോസ്, അനുറോൾസ്.