കുടയത്തൂർ : എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ 8.30 ന് ശാഖ പ്രസിഡന്റ് ടി.എൻ രാജൻ പതാക ഉയർത്തും. 9 മുതൽ 11 വരെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വിവിധ കുടുംബയോഗങ്ങളുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനവും വിശേഷാൽ ഗുരുപൂജയും നടക്കും.മേൽശാന്തി കെ.എം മഹേഷ് മുഖ്യ കാർമ്മികത്വം വഹിക്കും.