അമയപ്ര: അമയപ്ര ക്ഷീരോത്പാദന സഹകരണ സംഘത്തിൽ പാലളക്കുന്ന എല്ലാ കർഷകർക്കും ഓണക്കോടി വിതരണം ചെയ്തു. സംഘത്തിൽ കൂടിയ യോഗത്തിൽ സംഘം പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജിജ.സി.കൃഷ്ണൻ ഓണക്കോടി വിതരണം ചെയ്തു. ഇളംദേശം ഡയറി എക്‌സ്റ്റൻഷൻ ഓഫീസർ എം.പി സുധീഷ്, സെക്രട്ടറി സാജു കുര്യാക്കോസ്, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.