തൊടുപുഴ: തിരുവനന്തപുരത്ത് രണ്ട് ഡി. വൈ. എഫ്. ഐ പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ അലയൊലികൾ ഇടുക്കിയിലും . ഡി. വൈ. എഫ്. ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന സി. പി. പം നേതാക്കത്തുടെ പ്രസ്താവനയ്ക്ക് പിന്നാലെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി . ജില്ലതിൽ മൂന്ന് കോൺഗ്രസ് ഓഫീസുകളാണ് കല്ലേറിലുൾപ്പടെ നാശനഷ്ടങ്ങൾക്ക് ഇടവരുത്തിയത്. തൊടുപുഴ ബ്ളോക്ക് കോൺഗ്രസ് ഓഫീസ്, കട്ടപ്പനയിൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഓഫീസുകൾക്കും സാരമായ കേടുപാടുകൾ പറ്റി. വിവിധ ഇടങ്ങളിൽ കോൺഗ്രസ് കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പൊലീസ് നിഷ് ക്രിയരായി നോക്കിനിന്നുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.