തൊടുപുഴ: തൊടുപുഴയിൽ കോൺഗ്രസ് ഓഫീസ് രാജീവ് ഭവന് നേരെയുണ്ടായ അക്രമം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണന്നും സ്ഥലത്തുണ്ടായിരുന്ന പൊലീസിന് അക്രമം തടയാനായില്ലന്നും കെപിസിസി ജന.സെക്രട്ടറി റോയി കെ പൗലോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ സമാധാന അന്തരീക്ഷം തകർത്ത് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കുകയാണ് സി പിഎം ലക്ഷ്യം.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓഫീസിന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവം ദുഖകരമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തൊടുപുഴയിലും കട്ടപ്പനയിലും നടന്ന അക്രമങ്ങൾ ആസൂത്രിതമാണ്. ഇടവെട്ടിയിൽ കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചു. ജില്ലയിലെ അക്രമത്തിൽ നിന്നും അണികളെ പിന്തിരിപ്പിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണം. വാർത്താ സമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ എസ് അശോകൻ, ജിയോ മാത്യു, ജാഫർഖാൻ മുഹമ്മദ്, എൻ ഐ ബെന്നി തുടങ്ങിയവർ പങ്കെടുത്തു