ചെറുതോണി: ജില്ലാ പഞ്ചാത്തിന്റെ തീരുമാനം വൈകുന്നതുമൂലം ഇടുക്കിക്ക് ലഭിക്കാവുന്ന സിന്തറ്റിക് സ്റ്റേഡിയം നഷ്ടമായേക്കും. ഇടുക്കി ടൗണിനോട് ചേർന്ന് നിർമ്മിക്കാവുന്ന ഏഴരകോടിയുടെ സിന്തറ്റിക് സ്റ്റേഡിയത്തിന്റെ നിർമ്മാണമാണ് തുലാസിലായത്. ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഐഡിഎ സ്റ്റേറ്റഡിയം ട്രാക്ക് നിർമ്മാണത്തിനാവശ്യമായ വിട്ടുനൽകിക്കൊണ്ടുള്ള സമ്മത പത്രം നൽകാത്തതാണ് പദ്ധതി അനിശ്ഛിതത്വത്തിലായത്. പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര കായിക വകുപ്പിൽ നിന്നാണ് 400 മീറ്ററുളള സിന്തറ്റിക് ട്രാക്ക് നിർമ്മാനുളള 7.5 കോടി ലഭിക്കേണ്ടത്. ഇടുക്കിയിൽ സിന്തറ്റിക് സ്റ്റേഡിയം ലഭിക്കുന്നതിന് സംസ്ഥാന കായിക വകുപ്പിന്റെ ശുപാർശ ആവശ്യമാണ്. കെഎസ് ആർ ടി സി ഡയറക്ടർ സി വി വർഗീസ്,സ്‌പോട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റോമിയോസെബാസ്റ്റ്യൻ എന്നിവർ മന്ത്രി എം എം മണിയോടൊപ്പം കായിക മന്ത്രി ഇ.പി ജയരാജനെ കാണുകയും സംസ്ഥാന ശുപാർശ കേന്ദ്രത്തിന് നല്കുകയുംചെയ്തു. ഇടുക്കിയിലുളള പഴയ ഐഡിഎ സ്റ്റേഡിയത്തിനുചുറ്റുമുളള റവന്യു
പുറമ്പോക്കും ഉൾപ്പെടെയുളള ഏഴേക്കർ സ്ഥലമാണ് സ്റ്റേഡിയത്തിന് ആവശ്യമുളളത്. റവന്യൂ പുറമ്പോക്ക് വിട്ടുനൽകുന്നതിനുളള സമ്മതപത്രം ജില്ലാ കളക്ടർ നൽകി . ജില്ലാ പഞ്ചായത്ത് ഗ്രൗണ്ട് വിട്ടുനൽകാമെന്ന് ആദ്യം ഉറപ്പുനൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല.