മൂന്നാർ: വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തെ ആക്രമിച്ച് വീട്ടമ്മയുടെ മാലമോഷ്ടിക്കാൻ ശ്രമിച്ചതായി പരാതി. തൊടുപുഴ ഇടവെട്ടി സ്വദേശിനിയ നിഷാ ഷാനവാസാണ് ഇതുസംബധിച്ച് മൂന്നാർപോലീസിൽ പരാതി നൽകിയത്.തിരുവോണ ദിവസം വൈകിട്ട് പള്ളിവാസൽ ആറ്റുകാട് വെളളച്ചാട്ടത്തിനു സമീപത്തുള്ള വിജനമായ സ്ഥലത്തു വച്ചാണ് ബൈക്കിലും ഓട്ടോയിലുമെത്തിയ മൂന്നംഗ സംഘംമോഷണശ്രമം നടത്തിയത്.ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് ഭർത്താവിനെയും മകനെയും മർദിച്ച സംഘം വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മാല പൊട്ടി വാഹനത്തിനുള്ളിൽ വീണതിനാൽ നഷ്ടപ്പെട്ടില്ല. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് വാഹനത്തിന്‌കേടുപാടുകൾ വരുത്തിയശേഷം സംഘം രക്ഷപ്പെട്ടു.ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ നമ്പർ സഹിതമാണ് കുടുംബം പരാതി നൽകിയത്.മൂന്നാർപൊലീസ്‌കേസെടുത്ത് അന്വേഷണം തുടങ്ങി.