തൊടുപുഴ: വെഞ്ഞാറമ്മൂട്ടിലെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസായ രാജീവ് ഭവനു നേരെ ആക്രമണം. പ്രകടനത്തിനിടയിൽ ഗേറ്റ് കടന്നെത്തി ഓഫീസ് കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. സംഭവത്തിൽ നഗരസഭ കൗൺസിലർ ഉൾപ്പെടെ അഞ്ചു പേർക്കും കണ്ടാലറിയാവുന്ന 60 പേർക്കെതിരെയും കേസെടുത്തു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ഓഫീസിന്റെ മുൻഭാഗത്തെ ചില്ലുകൾ ആണ് തകർത്തത്.