രാജകുമാരി: ഹൈറേഞ്ചിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പള്ളിയിൽ എട്ടുനോമ്പാചരണത്തിന് തുടക്കമായി. ജോസ്ഗിരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റി. കോവിഡ് 19 മാനദണ്ഡം പാലിച്ചാണ് നോമ്പാചരണം. 15ന് എട്ടാമിട തിരുനാൾ ആഘോഷിക്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ ആറിനും ഏഴരയ്ക്കും പത്തിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നൊവേന, എട്ടാമിട തിരുനാൾ ദിനത്തിൽ രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, ഏഴരയ്ക്കും പത്തിനും വിശുദ്ധ കുർബാന. ഇടവകയിലെ കൂട്ടായ്മകൾക്ക് പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന കുർബാനകളിൽ അംഗങ്ങൾ പങ്കെടുക്കണം. അമ്പും മുടിയും എഴുന്നള്ളിക്കുന്നതിനുള്ള സൗകര്യം ഇത്തവണ ഉണ്ടായിരിക്കില്ല. സാമൂഹ്യ അകലം പാലിച്ച് തിരുസ്വരൂപങ്ങൾ വണങ്ങി പ്രാർഥിക്കാനും നേർച്ചക്കാഴ്ച്ചചകൾ സമർപ്പിക്കാനും അവസരമുണ്ടെന്ന് വികാരി മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ. ജോസഫ് മാതാളിക്കുന്നേൽ, ഫാ. ജോസഫ് താണോലിൽ എന്നിവർ അറിയിച്ചു.