തൊടുപുഴ: സ്വർണ്ണ കള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ഉപവസിക്കും. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി സമരം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി നാഷണൽ കൗൺസിൽ അംഗം പി.എം. വേലായുധൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.