pj-joseph

തൊടുപുഴ: ജോസ് കെ. മാണിക്ക് എളുപ്പം യു.ഡി.എഫിലേക്ക് വരാനാകില്ലെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ജോസ് വിഭാഗം വിപ്പ് ലംഘിച്ചവരാണ്. മുന്നണി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് എളുപ്പത്തിൽ തിരിച്ചുവരാനാകില്ല. തങ്ങളെ തിരിച്ച് കൊണ്ടുവരാൻ യു.ഡി.എഫ് ഘടകകക്ഷികൾ ശ്രമിക്കുകയാണെന്നുള്ളത് ജോസ് വിഭാഗത്തിന്റെ പ്രചാരണം മാത്രമാണ്. നല്ല കുട്ടികളായി വന്നാൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ​ അവരുടെ പോക്ക് അങ്ങനെയല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരെ കോടതിയിൽ ശക്തമായ റിട്ട് ഹർജി നൽകും. കേരളകോൺഗ്രസ് (എം) ചെയർമാൻ സ്ഥാനം ജോസ് കെ. മാണി ഉപയോഗിക്കുകയോ പ്രവർത്തനം നടത്തുകയോ ചെയ്യരുതെന്ന് ഇടുക്കി മുൻസിഫ് കോടതിയുടെ വിധി നിലനിൽക്കുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ഉന്നയിച്ചുള്ള ചെറുതോണിയിലെ സമരം അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്ന് ജോസ് വിഭാഗം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.