തൊടുപുഴ: റബർകർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനതാദൾവെള്ളിയാഴ്ച്ച ഇടുക്കി കളക്‌ട്രേറ്റിനു മുമ്പിൽ നടത്താനിരുന്ന ധർണാസമരം മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണം മൂലം മാറ്റി വച്ചു. മാറ്റി വച്ച ധർണാസമരം സെപ്റ്റംബർ 9ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തും.
കോൺഗ്രസിന്റെ കൊടിമരങ്ങളും പാർട്ടി ഓഫീസുകളും സി.പി.എം. നേതൃത്വത്തിൽ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ, ജനറൽ സെക്രട്ടറി ജോസ് ചുവപ്പുങ്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് വിൻസന്റ് കട്ടിമറ്റം, വൈസ് പ്രസിഡന്റ് കെ.കെ. ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.