തൊടുപുഴ: വെഞ്ഞാറമൂട്ടിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ കൊലപാതകത്തിന്റെ മറവിൽ തൊടുപുഴയിലും കട്ടപ്പനയിലും കോൺഗ്രസ് ഓഫീസ് എറിഞ്ഞ തകർത്തത് സി പി എമ്മിന്റെ വികൃതമുഖം വെളിവാക്കുന്നതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു..സ്വർണക്കടത്തുകേസ ലൈഫ് മിഷൻ അഴിമതിയും പി .എസ്. സി തട്ടിപ്പും കൺസൾട്ടൻസി വിവാദങ്ങളുമായി മുഖം നഷ്ടപ്പെട്ട സിപിഎം ജനശ്രദ്ധ തിരിക്കുന്നതിനുള്ള സ്ഥിരം ശൈലിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സമൂഹത്തിൽ അശാന്തി പടർത്തുന്ന ഇത്തരം ഫാസിസ്റ്റ് ശൈലിക്കെതിരെ ശക്തമായ പ്രതികരണം ഉയർന്നുവരുമെന്നും .ആക്രമണങ്ങളിലൂടെ കോൺഗ്രസ് പ്രവർത്തകരെ അടിച്ചൊതുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന പൊലീസ് ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും എംപി പറഞ്ഞു.