അടിമാലി : മച്ചിപ്ളാവ് ​- കൊരങ്ങാട്ടി​- തലമാലി റോഡിൽ ,​ കൊരങ്ങാട്ടി മുതൽ തലമാലി വരെ ഭാഗങ്ങളിൽ റോഡ് കോൺക്രീറ്റ് നടക്കുന്നതിനാൽ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം 7 മുതൽ 27 വരെ നിരോധിച്ചു. മാങ്കുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൊരങ്ങാട്ടി​-മച്ചിപ്ളാവ് വഴിയും ,​ കല്ലാറിൽ നിന്ന് വരുന്ന വാഹനങ്ങൾ എട്ടേക്കർ വഴിയും പോകണമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.