തൊടുപുഴ: ജനയുഗം ജില്ലാ ലേഖകൻ ജോമോൻ വി. സേവ്യറിനെ മർദ്ദിച്ച അക്രമിസംഘത്തിനെതിരെ നിസാരമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. തലയ്ക്കും മുഖത്തും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജോമോന്റെ മൊഴിപോലും രേഖപ്പെടുത്തിയത് കാര്യഗൗരവമില്ലാതെയാണ്. അക്രമി സംഘത്തിന്റെ ക്രൂരമായ ആക്രമത്തിനു വിധേയനായ ജോമോനെ മർദ്ദിച്ചവരെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയാണ് പൊലീസ് കാട്ടിയതെന്നും പ്രതികൾക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.