ചെറുതോണി:ഇടുക്കി എസ്.എൻ.ഡി.പി.യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ ഓഫിസിൽ പ്രസിഡന്റ് പി.രാജൻ പതാക ഉയർത്തി.തുടർന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തി.
വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, ഇടുക്കി, കിളിയാർ കണ്ടം, പ്രകാശ്, ചുരുളി, കീരിത്തോട്, കട്ടിംഗ്, തോപ്രാംകുടി, കനകക്കുന്ന്, കരിക്കിൻ മേട്, കുളമാവ്, മണിയാറൻകുടി, തങ്കമണി, വിമലഗിരി, കത്തിപ്പാറ, പെരിഞ്ചാംകുട്ടി, പൈനാവ് എന്നിവിടങ്ങളിൽ പരിപാടി കൾ സംഘടിപ്പിച്ചു. ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും പ്രത്യേകം പൂജയും വഴിപാടുകളും സമൂഹ പ്രാർത്ഥനയും നടത്തി.
അഡ്വ.കെ ബി സെൽവം, സി പി ഉണ്ണി, യൂത്ത് മൂവ്‌മെന്റ് നേതാക്കളായ ബിനീഷ് കോട്ടൂർ , മനേഷ് കുടിക്കയത്ത്, യൂണിയൻ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.