തൊടുപുഴ: ശ്രീനാരായണ ഗുരദേവന്റെ 166-ാമത് ജയന്തി ദിനം സംസ്ഥാനത്ത് കരിദിനമായി ആചരിച്ച സി.പി.എം തീരുമാനത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി. ശ്രീ നാരായണ ഗുരുദേവ വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന ജയന്തി ദിനത്തിന്റെ ശോഭ കെടുത്താനാണോ ഇതെന്ന് സംശയിക്കണം. ഇത്തരം നടപടികളിൽ നിന്ന് സി.പി.എം പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയൻ ആഫീസിൽ കൂടിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ എ.ജി. തങ്കപ്പൻ, ഡോ. കെ. സോമൻ, വി. ജയേഷ്, ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, ബെന്നി ശാന്തി എന്നിവർ യോഗത്തിൽ പങ്കെടുത്തു.