തൊടുപുഴ : മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. കരിങ്കുന്നം ഡോ. ബി.ആർ അംബേദ്കർ സാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.ജി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ പ്രവർത്തകൻ പി.ആർ അരവിന്ദാക്ഷൻ ,​ ആർ. പോൾ രാജ്,​ വി.കെ അനിൽ കുമാർ,​ എ.കെ ഷാജി,​ എ. രാജു തുടങ്ങിയവർ അനുശോചിച്ചു.