gg
വട്ടവടയിൽ നടന്ന കരിദിന ആചരണത്തിൽ അഭിമന്യുവിന്റെ മാതാവ്പങ്കുചേർന്നപ്പോൾ

മറയൂർ: തിരവോണ നാളിൽ വെട്ടികൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും, മിഥുലാജിന്റെയും വേർപാടിൽ മനംനൊന്ത് വട്ടവടയിലെ രക്ത സാക്ഷി അഭിമന്യുവിന്റെ മാതാവ് ഭൂപതി. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട മിഥുലാജും ഹഖ് മുഹമ്മദ്ദും എൻ മക്കൾ മാതിരി എന്നും അവരുടെ കുടുംബാഗങ്ങളുടെ സങ്കടത്തിലും താനും പങ്കചേരുന്നു എന്നും അറിയിച്ചു. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ഹഖിന്റെയും മിഥുലാജിന്റെയും അച്ചനും അമ്മയും ഭാര്യയും അനുഭവിക്കുന്ന ദുഖം എത്രമാത്രം വലുതാണെനും മരണംവരെ ആ ദുഖം വിട്ടുമാറില്ലെന്നും ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മ എന്ന നിലക്ക് തനിക്ക് മനസ്സിലാക്കാൻ സാധിക്കും. അവരുടെ കുടുബാഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കണമെന്നും ആഗ്രഹമുള്ളതായി അഭിമന്യുവിന്റെ മാതാവ് ഭൂപതി പറയുന്നു.
സി പി എം മറയൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടവടയിൽ നടന്ന കരിദിന ആചരണത്തിൽ അഭിമന്യുവിന്റെ കുടുംബാഗങ്ങൾ പങ്കചേർന്നു.