മുട്ടം: മഹാഗുരുവിന്റെ ജയന്തി ആഘോഷം മുട്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടത്തി.ശാഖ സെക്രട്ടറി വി ബി സുകുമാരൻ, വൈസ് പ്രസിഡന്റ് കെ എം സജീവ്, കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ശാഖ പ്രസിഡന്റ് കെ വിജയൻ പതാക ഉയർത്തി. തുടർന്ന് എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.