magappuzha
നാഗപ്പുഴ ശാഖയുടെ പാലക്കുഴി ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് നിർവഹിക്കുന്നു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി ശരത്, ശാഖാ പ്രസിഡന്റ് രാജൻ, സെക്രട്ടറി ഗിരിജാ സുജാതൻ തുടങ്ങിയവർ സമീപം

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖയിലെ പാലക്കുഴിയിൽ പുതിയതായി പണിത ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം യൂണിയൻ കൺവീനർ വി. ജയേഷ് നിർവഹിച്ചു. എസ്.എസ്.എൽ.സി- പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും ഏകാത്മകം പരിപാടിയിലൂടെ ഗിന്നസ് സർട്ടിഫിക്കറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനം യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കമ്മിറ്റി അംഗങ്ങളായ ശിശുപാലൻ,​ ബൈജു, ​പ്രൊഫ. വി.എസ്. റെജി,​ ശാഖാ സെക്രട്ടറി ഗിരിജ സുജാതൻ,​ വൈസ് പ്രസിഡന്റ് വി.ജി. വിജയൻ,​ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്തോഷ്,​ സെക്രട്ടറി ശരത്,​ വിപിൻ ഉണ്ണി എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് മന്നോടിയായി രാവിലെ 5.30ന് വൈദിക സമിതി അംഗം രാജൻ ശാന്തിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും ഗുരുപൂജയും നടന്നു.