അരിക്കുഴ : ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കു വേണ്ടി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സൗജന്യ വെബിനാർ നടത്തുന്നു. നീറ്റ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നതിനെ പറ്റി പാലാ ബ്രില്യൻസ് സ്റ്റഡി സെന്ററിലെ അദ്ധ്യാപകൻ ഭരതൻ.എസ്.പുത്തൻ ക്ലാസ്സ് നയിക്കും. വെബിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാമെന്ന് സെക്രട്ടറി അനിൽ. എം.കെ അറിയിച്ചു. ഫോൺ:7025708638 ( വിഷ്ണു സോമരാജ് )