കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഓൺലൈൻ കലോത്സവം 'ഓ. കെ. 2020' യ്ക്ക് തുടക്കമായി.
സാധാരണ അദ്ധ്യയന വർഷങ്ങളിൽ കലോത്സവങ്ങളും ശാസ്ത്രമേളകളും സ്‌കൂൾ തലത്തിൽ നടക്കുന്ന സമയത്തുതന്നെ സ്‌കൂളിലെ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലോത്സവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് .ആദ്യയിനം ലളിതഗാനമത്സരം നടന്നു. യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിൽ ലൈവ് ആയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. .
ഹെഡ്മാസ്റ്റർ സജി മാത്യു,സംഗീത അധ്യാപിക രസികപ്രിയ എസ് നാഥ് , സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ അസിസ്റ്റന്റ് ഷേർലി ജോൺ വടക്കേക്കര, അധ്യാപകരായ ഷൈനി സേവിയർ, സിസ്റ്റർ റാണി എസ്എബിഎസ്, സാബു നെല്ലാപ്പാറ, അൽഫോൻസാ വർക്കി എന്നിവർ നേതൃത്വം നൽകുന്നു.