മൂന്നാർ: മൂന്നാർ വനം ഡിവിഷൻ ദേവികുളം റെയ്ഞ്ചിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിലെ ടോയിലെറ്റ് നവീകരിക്കുന്നതിന് പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ ലൈസൻസ് ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്തംബർ 17 ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി മൂന്നാർ വനം ഡിവിഷണൽ ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറന്നുപരിശോധിച്ച് കരാരുകാരന് പ്രവൃത്തി ചെയ്യുന്നതിനുള്ള അനുമതി നൽകും. അടങ്കൽ തുക 1,27,000 രൂപ.