തൊടുപുഴ: സി.ജെ.എം കോടതിക്ക് കീഴിലുള്ള കോടതികളിൽ സ്ഥാപിച്ചിട്ടുള്ള തോഷിബ ഇ സ്റ്റുഡിയോ 2809 എ മോഡൽ ഫോട്ടോകോപ്പിയർ എടുക്കുന്ന പേപ്പർ കോപ്പികളുടെ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നതിന് സ്റ്റോർ പർച്ചേസ് റൂളിന് അനുസൃതമായി മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. എല്ലാ നികുതികളു ഉൾപ്പെടെയുള്ള കോപ്പി നിരക്ക് വ്യക്തമായി കാണിച്ചിരിക്കണം. കരാറിന്റെ കാലാവധി ഒരു വർഷ വാറന്റി തീരുന്ന തീയതി മുതൽ ആറുവർഷം വരെ. ദർഘാസിനൊപ്പം 2.5 ശതമാനം നിരതദ്രവ്യം സമർപ്പിക്കണം. ടെണ്ടർഫോം ഒക്‌ടോബർ ഒന്നുവരെ വിതരണം ചെയ്യും. പൂരിപ്പിച്ച ദർഘാസുകൾ ഒക്ടബോർ ആറിന് മൂന്നുവരെ സ്വീകരിക്കുകയും അന്നേ ദിവസം നാലിന് തുറക്കുകയും ചെയ്യും. വിവരങ്ങൾക്ക് ഫോൺ 04862 256015