ഇടുക്കി: അസാപ്പിന്റെ ബഹുഭാഷാ പഠനകേന്ദ്രങ്ങൾ വഴി ഓൺലൈനായി ജാപ്പനീസ് ഭാഷ പഠിക്കാവുന്ന കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച് ഭാഷകളുടെ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. 15 വയസ്സിന് മുകലിളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ജാപ്പനീസ് (ലെവൽ 5) 150 മണിക്കൂർ ആണ് പരിശീലനം. സെപ്തംബർ ആദ്യവാരം പരിശീലനം തുടങ്ങും. പരീക്ഷ പാസാകുന്ന മുറയ്ക്ക് അംഗീകൃത ഏജൻസിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.asapkerala.gov.in, www.skillparkkerala.in സന്ദർശിക്കണം . ഫോൺ 9495999634, 9495999631.