തൊടുപുഴ: ഡോ. എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടം തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് മന്ത്രി പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ ലൂസി ജോസഫ്,​ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ആർ. ഹരി,​ നിർമല ഷാജി,​ സുമമോൾ സ്റ്റീഫൻ,​ റിനി ജോഷി,​ വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി എം. ഡാനിയേൽ നന്ദിയും പറയും. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ മുതൽ മുടക്കിയാണ് മൂന്ന് നിലയിൽ അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. വിപുലമായ ക്ലാസ് മുറികളും ഭിന്നശേഷിക്കാർക്കടക്കം ഉപയോഗിക്കാവുന്ന വിധത്തിലുള്ള ശൗചാലയങ്ങളും മറ്റ് സൗകര്യങ്ങളും പുതിയ ബ്ലോക്കിലുണ്ട്. വാർത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ കെ.ജി,​ ഹെഡ്മാസ്റ്റർ സി.എം. രാജു,​ പി.ടി.എ പ്രസിഡന്റ് നിഷാദ് കെ. കാസിം,​ സ്റ്റാഫ് പ്രതിനിധി സന്തോഷ് പി.എൻ,​ മർച്ചന്റ്സ് യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി എന്നിവർ പങ്കെടുത്തു.