തൊടുപുഴ : ഗുരുദേവ ജയന്തിദിനം കരിദിനമായി ആചരിച്ച സി പി എം ശ്രീ നാരായണീയരെ ആകെ അപമാനിച്ചിരിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു.

വെഞ്ഞാറംമൂട് കൊലപാതകത്തിന്റെ പേരിലുള്ള കരിദിനാചരണത്തിന് ശ്രീ നാരായണഗരുദേവന്റെ ജയന്തിദിനം തന്നെ തെരഞ്ഞെടുത്തത് ഗുരുനിന്ദയാണ്. എക്കാലത്തും സി പി എമ്മിന്റെ ബലം കേരളത്തിലെ പ്രബല സമുദായമായ ഈഴവ സമൂഹം തന്നെ ആയിരുന്നു എന്ന കാര്യമൊക്കെ സി പി എം മറന്നിരിക്കുന്നു.

വെഞ്ഞാറംമൂട്ടിലെ കൊലപാതകത്തിന് രാഷ്ട്രിയ നിറം ചാർത്തി കൊടുത്ത് കേരളത്തിലാകമാനം കോൺഗ്രസ് ഓഫീസുകൾ തല്ലി തകർക്കുകയാണ്.സി. പി. പം ന്റെ ഫാസിസ്റ്റ് മുഖം കൂടുതൽ വ്യക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.