വഴിത്തല: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവർത്തനത്തിനായി ഐ.കെ.എം തയ്യാറാക്കിയ ഏകീകൃതസോഫ്റ്റ് വെയർ ആയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവണൻസ് മാനേജ്‌മെന്റ് സിസ്റ്റം പുറപ്പുഴ ഗ്രാമപഞ്ചായത്തിലും പ്രാവർത്തികമാക്കി. ഇ-ഫയലിംഗ് മുഖേന അപേക്ഷ സ്വീകരിച്ച് ഗ്രാമപഞ്ചായത്തിൽ നിന്നും മുഴുവൻസേവനങ്ങളും പൊതുജനങ്ങൾക്ക്പഞ്ചായത്ത് ആഫീസിൽ എത്താതെ തന്നെ ഓൺലൈനായി ലഭ്യമാക്കും.

ജില്ലയിൽ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ തിരഞ്ഞെടുത്ത 11 പഞ്ചായത്തുകളിൽ ഒന്നായ പുറപ്പുഴയിലെസോഫ്റ്റ് വെയർലോഞ്ചിഗ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.റെനീഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആർ ഉഷ വിവിധ വാർഡ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.