തൊടുപുഴ: സ്വർണ്ണക്കള്ളടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഏകദിന ഉപവാസം നടത്തി. തൊടുപുഴ മിനി സിവിൽസ്റ്റേഷന് മുമ്പിൽ നടന്ന സമരം ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാർ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം അയ്യപ്പ സേവാ സമാജം അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് ഉദഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുരേഷ് വി.എൻ, സി. സന്തോഷ് കുമാർ, ജില്ലാ ഭാരവാഹികളായ എം.എൻ. ജയചന്ദ്രൻ, കെ.ആർ. സുനിൽകുമാർ, ഷാജി നെല്ലിപറമ്പിൽ, ശശി ചാലയ്ക്കൻ, ബി. വിജയകുമാർ, ടി.എച്ച്. കൃഷ്ണകുമാർ, കെ.എൻ. ഗീതാകുമാരി, അഡ്വ. അമ്പിളി അനിൽ, സംസ്ഥാന സമിതി അംഗങ്ങളായ ബിനു ജെ കൈമൾ, പി. എ. വേലുക്കുട്ടൻ, പി.പി സാനു, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ് തുടങ്ങിയവർ സംസാരിച്ചു.