തൊടുപുഴ: കോൺഗ്രസ് ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെ സി.പി.എം നടത്തിയ ആക്രമണങ്ങൾക്കെതിരെ തൊടുപുഴയിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടത്തി. മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ജാഫർഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എസ്. അശോകൻ, എം.കെ. പുരുഷോത്തമൻ, ജോയി തോമസ്, എം.എസ്. മുഹമ്മദ്, ജോസി ജേക്കബ്, ലിസി തോമസ്, ജോൺ നെടിയപാല, കെ.വി. സിദ്ധാർഥൻ, എൻ.ഐ. ബെന്നി, പി.ജെ. തോമസ് തുടങ്ങിയവർ സംസാരിച്ചു. സമാപന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി. കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. പി.എസ്. ചന്ദ്രശേഖര പിള്ള, ഷിബിലി സാഹിബ്, ചാർളി ആന്റണി, തോമസ് മാത്യു കക്കുഴി, വി.ഇ. താജുദ്ദീൻ, ജിയോ മാത്യു, സി.പി. കൃഷ്ണൻ, ഇന്ദു സുധാകരൻ, ജോസ് അഗസ്റ്റിൻ, ലീലമ്മ ജോസ്, ടോണി തോമസ്, ടി.ജെ. പീറ്റർ തുടങ്ങിയവർ സംസാരിച്ചു.