കാഞ്ഞാർ: വീടിനുള്ളിൽ അവശനിലയിൽ കണ്ടയാളെ ആശുപത്രിയിലെത്തിച്ചു. കാഞ്ഞാർ കൈപ്പ മുതിയാമല കൊല്ലംകുന്നേൽ ശശി (56) യെയാണ് കാഞ്ഞാർ ജനമൈത്രി പൊലീസും വാർഡ് മെമ്പറും ചേർന്ന് ആശുപത്രിയിലാക്കിയത്. വീടിനുള്ളിൽ അവശനിലയിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജനമൈത്രീ എസ് ഐ ഹരികുമാർ പഞ്ചായത്തംഗം ശശി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തിയ നാട്ടുകാരും ചേർന്ന് ചുമന്ന് റോഡിൽ എത്തിച്ച ശേഷം തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ തെന്നി വീണതാണെന്ന് സംശയിക്കുന്നു. ശശി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് . സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. ഇന്നലെ വൈകിട്ട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.