ചെറുതോണി: അഞ്ചുവയസുള്ള ആൺകുട്ടിയേയും പതിനൊന്ന് വയസുള്ള പെൺകുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കഞ്ഞിക്കുഴി പൊലീസ് അറസ്റ്റു ചെയ്തു. കഞ്ഞിക്കുഴി വെൺമണി സ്വദേശി സന്ധ്യ(33)വെള്ളിയാമറ്റം പതിയ്ക്കൽ ഷൈൻ(28)എന്നിവരെയാണ് അറസറ്റുചെയ്തത്. ജൂലായ് 31 നാണ് ഇരുവരും പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു പോയത്. ഷൈൻ ജെ.സിബി ഓപ്പറേറ്ററാണ്. കണ്ണൂർ ജില്ലയിൽ ഒളിവിൽ താമസിക്കവേയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.