obitkuttiyamma

മേലുകാവ്: വാളകം മോസ്‌കോ ചെത്തിമറ്റത്തിൽ (കുറുങ്ങാട്ട്) പരേതനായ കെ.വി. ജേക്കബിന്റെ (കൊച്ചേട്ടൻ) ഭാര്യ കുട്ടിയമ്മ ജേക്കബ് (75) നിര്യാതയായി. വെട്ടിമറ്റം തെങ്ങനാരയിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ ജേക്കബ് (റിട്ട. ഇൻസ്‌പെക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്), പരേതയായ എത്സമ്മ ജേക്കബ്, സന്തോഷ് ജേക്കബ് (അണ്ടർ സെക്രട്ടറി ഗവ. സെക്രട്ടേറിയറ്റ്, ട്രഷറർ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം). മരുമക്കൾ: മറിയാമ്മ സെബാസ്റ്റ്യൻ (സീനിയർ പ്രോജക്ട് അസിസ്റ്റന്റ്, വി.എസ്.എസ്.സി, തുമ്പ), സിന്ധു സന്തോഷ് (സെക്ഷൻ ആഫീസർ, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, സെക്രട്ടേറിയറ്റ്). സംസ്‌കാരം നടത്തി.