തൊടുപുഴ: കൊവിഡ് രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനുള്ള കേന്ദ്രസർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ആഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. ഇടുക്കി ചെറുതോണിയിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശരത് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബി.എസ്.എൻ.എൽ ആഫീസിന് മുന്നിലെ പ്രതിഷേധം ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ലിനു ജോസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷിയാസ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു. കരിമണ്ണൂർ പോസ്റ്റ് ആഫീസിന് മുന്നിൽ ഏരിയാ പ്രസിഡന്റ് ശ്രീജിത്ത് രമേശ് ഉദ്ഘാടനം ചെയ്തു. മൂന്നാർ ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിലെ സമരം ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ഷാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശ്രീജിത്ത് പങ്കെടുത്തു. ശാന്തമ്പാറ പാറത്തോട് ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിലെ പ്രതിഷേധം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സഞ്ജീവ് സഹദേവൻ, ഏരിയാ പ്രസിഡന്റ് കിരൺ ജോസഫ് എന്നിവർ പങ്കെടുത്തു.