തൊടുപുഴ : കോൺഗ്രസ്സിന്റെ അഖിലേന്ത്യ തലത്തിലുള്ള ബാലസംഘടനയായ ജവഹർ ബാലമഞ്ചിന്റെ തൊടുപുഴ ബ്ലോക്ക്തല മെമ്പർഷിപ്പ് ഡ്രൈവിന്റെ ഉദ്ഘാടനം അഭിരാമി അഭിലാഷ്,അഭിനവ് അഭിലാഷ് എന്നിവർക്ക് നൽകിക്കൊണ്ട് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് നിർവ്വഹിച്ചു. ബ്ലോക്ക് ചെയർമാൻ കെ.എസ് ജയകുമാർ അധ്യക്ഷത വഹിച്ചു.ഡി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു മുഖ്യ പ്രഭാഷണം നടത്തി.എൻ.ഐ .സലിം,മണികണ്ഠൻ,രതീഷ്,പി.ബി അഭിലാഷ്, ശ്രീക്കുട്ടി അഭിലാഷ്, ബിറ്റി ലാൽ,അബ്ദുൾ കരീം,മനോജ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് ചെയർ പേഴ്‌സൻ സീനത്ത് ഷാഹുൽ നന്ദി രേഖപ്പെടുത്തി.