ഇടുക്കി: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിൽ (പുതുപ്പള്ളി 04812351631, 8547005040) പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ്‌കോളേജിലേക്ക് പുതുതായി അനുവദിച്ച 'ബി.കോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ'കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതംകോളേജിൽ ലഭിക്കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫാറം പൂരിപ്പിച്ച്‌കോളേജ് പ്രിൻസിപ്പാളിന്റെപേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവർഗ്ഗ വിഭാഗക്കാർക്ക് 150 രൂപ) രജിസ്‌ട്രേഷൻ ഫീസായി അപേക്ഷിക്കണം. തുകകോളേജിൽനേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.