മൂലമറ്റം: ഇടുക്കി റോഡിൽ കരിപ്പലങ്ങാടിനു സമീപം റോഡിൽ വീണ ഓയിൽ മൂലമറ്റം അഗ്നി രക്ഷാ സേനയെത്തി കഴുകി കളഞ്ഞു. കരിപ്പലങ്ങാടിനു സമീപം 3 വളവുകളിൽ ഓയിൽ വീണ് കിടന്നിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. ഇതു വഴി വന്ന ഇരുചക്രവാഹനം ഓയിൽ വീണ ഭാഗത്ത് കയറി റോഡിൽ തെന്നി മറിഞ്ഞിരുന്നു. കുളമാവ് പോലീസാണ് മൂലമറ്റം അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചത്.