കുമളി: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിൽ ഇന്ന് മുതൽ ബോട്ടിംഗ് ആരംഭിക്കും.ഈ മാസം ഒനിന്ന് പാർക്ക് തുറക്കുമെന്ന്അറിയിച്ചിരുന്നെങ്കിലും കണ്ടയിമെന്റ് സോൺ മാറ്റാതിരുന്നതിനാൽ തുറക്കാൻ സാധിച്ചില്ല
രാവിലെ 9.30 നും 3.30നുമായി രണ്ട് സർവ്വീസുകളാണ് നടത്തുക.എന്നാൽ തേക്കടിയിൽ നടത്തിവന്നിരുന്ന ഇക്കോ ടൂറിസം പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അറിയ്പ്പ് ഉണ്ടാകുന്നതുവരെ തുടരും.
പാർക്ക് തുറക്കുന്നതോടെ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം ആളുകൾക്കും കുമളിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും നേരിയ ആശ്വാസം പകരും. കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാർക്ക് തുറക്കുന്നത്.