മുട്ടം: ചള്ളാവയലിന് സമീപം റോഡരുകിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവ് യുവതി ഓടിച്ചിരുന്ന സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് യുവതിക്ക് സാരമായ പരിക്ക് . ഇന്നലെ വൈകുന്നേരം 4 നാണ് സംഭവം. മേലുകാവ് സ്വദേശിയായ വെട്ടുകല്ലേൽ സുനിത തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിച്ച് തിരികെ വരുമ്പോഴാണ് പശുക്കിടാവ് സ്കൂട്ടറിന് മുന്നിലേക്ക് ചാടിയത്. പെട്ടന്ന് ബ്രെയ്ക്ക് പിടിച്ചതിനാൽ നിയന്ത്രണം തെറ്റി സ്‌കൂട്ടർ റോഡിൽ മറിഞ്ഞു. മഴ പെയ്ത് റോഡ് നനഞ്ഞതിനാൽ തെന്നി മാറിയാണ് സ്‌കൂട്ടർ മറിഞ്ഞത്.