വണ്ണപ്പുറം: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുരയെ പഞ്ചായത്തിലെ സമ്മതിദായക പട്ടികയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സണ്ണി കളപ്പുര കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. പഞ്ചായത്തിലെ സ്ഥിര താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചതിന്റ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഇതിനിടെ സണ്ണിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നു കാണിച്ചു രണ്ടാമത് ഇലക്ഷൻ കമ്മിഷന് നൽകിയ പരാതിയും കമ്മിഷൻ നിരാകരിച്ചു. വർഷങ്ങളായി പൊതുരംഗത്തുള്ള തനിക്കെതിരെ ചില രാക്ഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഗുഢാലോചനയുടെ ഫലമാണ് തന്നെ സമ്മതി ദായക പട്ടികയിൽ നിന്ന് മനപ്പൂർവം ഒഴിവാക്കാൻ കാരണമെന്ന് സണ്ണി പറഞ്ഞു.