ഇടുക്കി :ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ തുറന്ന് പ്രവർത്തിക്കാമെന്ന് കളക്ടർഅറിയിച്ചു.


താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി

1. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകളിൽ ഉൾപ്പെട്ടുവരുന്ന മുണ്ടിയെരുമ കോമ്പയാർ റോഡിൽ മുണ്ടിയെരുമ ജംഗ്ഷനിൽ നിന്നും 150 മീറ്റർ അകലെയുള്ള പാലം മുതൽ മൂന്നുമുക്ക് ജംഗ്ഷൻ വരെയുള്ള റോഡിൻ ഇരുവശവുമുള്ള ഭാഗം
2. ആലക്കോട് ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകളിൽ ഉൾപ്പെട്ടുവരുന്ന കലയന്താനി കുരിശുപള്ളിക്ക് 300 മീറ്റർ ചുറ്റളവിലുള്ള ഭാഗം

കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി

1. കരുണാപുരം ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ പരപ്പനങ്ങാടി കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും, 16ാം വാർഡിൽ കുഴിത്തൊളു കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും
2. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 3, 4, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിലായി മുണ്ടിയെരുമ ജംഗ്ഷനിൽ നിന്നും തൂക്കുപാലം റോഡിൽ മസൂദ് മിൽ വരെയും, നെടുങ്കണ്ടം റോഡിൽ എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയും, കോമ്പയാർ റോഡിൽ മൂന്നുമുക്ക് വരെയും, പാമ്പാടുംപാറ റോഡിൽ ദേവഗിരി വരെയും ഉള്ള ഭാഗങ്ങൾ