kallar
കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി അദ്ധ്യാപക ദിനത്തിൽ പ്രതിഷേധ സംഗമം ഡി. സി. സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: അദ്ധ്യാപക സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സർക്കാരിന്റെ ഇടപെടലുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റി അദ്ധ്യാപക ദിനത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തൊടുപുഴയിൽ നടന്ന സംഗമം ഡി. സി. സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ശമ്പളം കിട്ടാതെ വിഷമിക്കുന്ന ആയിരക്കണക്കിന് അദ്ധ്യാപകരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന ഗവൺമെന്റിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ഗവൺമെന്റ് പ്രൈമറി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപക നിയമനങ്ങൾ ഉടൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് വി.എം ഫിലിപ്പച്ചൻ അദ്ധ്യക്ഷനായി .ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ,ജനറൽ സെക്രട്ടറി ഷെല്ലി ജോർജ്ജ്, സംസ്ഥാന സെക്രട്ടറി കിങ്ങിണി വി.കെ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ വി.ഡി അബ്രഹാം, മുഹമ്മദ് ഫൈസൽ, ജില്ലാ ട്രഷറർ ബിജു ജോസഫ്, പി.എം നാസർ, ബിജോയ് മാത്യു, പി.എൻ. സന്തോഷ്, ഷിന്റോ ജോർജ്ജ്, സിബി കെ. ജോർജ് ,അനീഷ് ജോർജ്, ജയിംസ് സെബാസ്റ്റ്യൻ, ദീപു ജോസ് എന്നിവർ സംസാരിച്ചു